ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ചെല്‍സിയെ നേരിടും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ ചെല്‍സിയെ നേരിടും.ഇരുടീമുകളും ആദ്യകളികള്‍ ജയിച്ചാണ് ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ എത്തുന്നത്. രാത്രി ഒമ്പതിനാണ് കളി. മറ്റു മത്സരങ്ങളില്‍ ടോട്ടനം ഹോട്സ്പര്‍ സതാംപ്ടണിനെയും ലെസ്റ്റര്‍ സിറ്റി ബേണ്‍ലിയുമായും ഏറ്റുമുട്ടും.

വെസ്റ്റ് ബ്രോംമിച്ചിനെ 5-2ന് വീഴ്ത്തി എവര്‍ട്ടണ്‍ ലീഗിലെ തുടര്‍ച്ചയായ രണ്ടാംജയം കുറിച്ചു. ഡൊമിനിക് കാല്‍വെര്‍ട് ലെവിന്റെ ഹാട്രിക്കാണ് എവര്‍ട്ടണ് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഹാമേഷ് റോഡ്രിഗസ് ലീഗിലെ ആദ്യഗോള്‍ കുറിച്ചു.
ഫുള്‍ഹാമിനെ 43ന് കീഴടക്കി ലീഡ്സ് ജയം ആഘോഷിച്ചു. പതിനാറ് വര്‍ഷങ്ങള്‍ക്കുശേഷമുള്ള ലീഡ്സിന്റെ ആദ്യ ജയമാണിത്.

Top