ലിവര്‍പൂളിനെതിരായ ടീമിനെ പ്രഖ്യാപിച്ച് ബാഴ്‌സലോണ

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് നടക്കുന്ന ക്ലാസിക്ക് പോരാട്ടത്തിനായുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ബാഴ്‌സലോണ. ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ്‌നൂവില്‍ വച്ചാണ് സെമി പോരാട്ടത്തിന്റെ ആദ്യ പാദത്തില്‍ ബാഴ്‌സലോണയും ലിവര്‍പൂളും ഏറ്റുമുട്ടുക.

ഈ മത്സരത്തിനായി 18 അംഗ ടീം ബാഴ്‌സലോണ പ്രഖ്യാപിച്ചു. മെസ്സി സുവാരസ് തുടങ്ങിയ പ്രമുഖ പ്ലേയേഴ്‌സ് എല്ലാം ടീമില്‍ ഉണ്ട്. മെസ്സി, പികെ, ബുസ്‌കെറ്റ്‌സ് എന്നിവര്‍ക്ക് ഒക്കെ കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്‍ നിന്ന് വാല്വെര്‍ഡെ വിശ്രമം നല്‍കിയിരുന്നു.

ബാഴ്‌സലോണ സ്‌ക്വാഡ്

Top