ലിവര്‍പൂളിനെതിരായ ഗോള്‍ നേട്ടത്തില്‍ ആഹ്‌ളാദപ്രകടനം; മാപ്പ് പറഞ്ഞ് സുവാരസ്

ലിവര്‍പൂളിനെതിരായ ഗോള്‍ ആഹ്ലാദിച്ചതില്‍ മാപ്പ് പറഞ്ഞ് ബാഴ്‌സലോണ താരം സുവാരസ്. കഴിഞ്ഞയാഴ്ച നടന്ന ലിവര്‍പൂള്‍ ബാവ്‌സലോണ മത്സരത്തിനിടെ ഗോള്‍ നേടിയ സുവാരസ് ആഹ്ലാദ പ്രകടനം നടത്തിയത് വലിയ വിവാദമായിരുന്നു. മുന്‍ ലിവര്‍പൂള്‍ താരമായിരുന്ന സുവാരസ് ലിവര്‍പൂളിനെതിരെ നേടിയ ഗോളില്‍ ആഹ്‌ളാദ പ്രകടനം നടത്താന്‍ പാടില്ലെന്നായിരുന്നു ആരാധകരുടെ പരാതി. എന്നാല്‍ തന്റെ ആഹ്ലാദം ആരെയെങ്കിലും വോദനിപ്പിച്ചുവെങ്കില്‍ മാപ്പ് പറയുന്നു എന്ന് സുവാരസ് പറഞ്ഞു.

ഫുട്‌ബോള്‍ എന്താണെന്ന് മനസ്സിലാവുന്നവര്‍ക്ക് ആ ഗോളിന്റെ പ്രാധാന്യം മനസ്സിലാകും. താന്‍ തന്റെ ആരാധകര്‍ക്ക് ഒപ്പമാണ് ആഹ്ലാദിച്ചത് എങ്കിലും മാപ്പ് പറയുന്നു എന്ന് സുവാരസ് പറഞ്ഞു. താന്‍ ലിവര്‍പൂളിനെ ബഹുമാനിക്കാത്തത് കൊണ്ടല്ല ഗോള്‍ നേട്ടത്തില്‍ സന്തോഷിച്ചത്. ഇതുപോലെ ഒരു മികച്ച താരമായി താനിക്ക് മാറാന്‍ കഴിഞ്ഞതില്‍ ലിവര്‍പൂളിന് വലിയ പങ്കുണ്ടെന്നും സുവാരസ് പറഞ്ഞു.

Top