കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായവരുടെയും ശസ്ത്രക്രിയ കഴിഞ്ഞവരുടെയും സംഗമം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

 

കോഴിക്കോട് : കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായവരും നേരത്തെ ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ച് വന്നവരും വെബിനാറിലൂടെ ഒത്തുചേര്‍ന്നു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ 100 കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായതിനോടനുബന്ധിച്ച് നടത്തിയ കൂട്ടായ്മയാണ് വേറിട്ട അനുഭവമായി മാറിയത്. പ്രമുഖ സിനിമാതാരവും എം പി യുമായ ശ്രീ. സുരേഷ് ഗോപി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ സങ്കീര്‍ണ്ണതകള്‍, രോഗികളുടെ മനസ്സിലുള്ള ആശങ്കകള്‍, കരള്‍ ദാനം ചെയ്യുന്നവരുടെ ആകുലതകള്‍, ഡോക്ടര്‍മാരുടെ അനുഭവങ്ങള്‍, കുറഞ്ഞ ചെലവില്‍ കരള്‍ മാറ്റിവെക്കലിനുള്ള സൗകര്യങ്ങള്‍ മുതലായവ ഉള്‍പ്പെടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ വിഭിന്നങ്ങളായ വശങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 300ല്‍ അധികം പേരാണ് ഓണ്‍ലൈനായി സംഗമത്തില്‍ പങ്കെടുത്തത്. രോഗികളുടെ സംശയങ്ങള്‍ക്ക് ഡോ. അനീഷ് കുമാര്‍, ഡോ. സജീഷ് സഹദേവന്‍, ഡോ. കിഷോര്‍, ശ്രീ. ഫര്‍ഹാന്‍ യാസിന്‍, ഡോ. എബ്രഹാം മാമന്‍, ഡോ. അഭിഷേക് രാജന്‍, ഡോ. ടോണി ജോസ്, ഡോ. ഹരി, ഡോ. ദീപക് മധു, ഡോ. നൗഷിഫ്, ഡോ. സീതാലക്ഷ്മി, ഡോ. വിഷ്ണുമോഹന്‍, ഡോ. കെ. ജി. രാമകൃഷ്ണന്‍, ശ്രീമതി അന്‍ഫി മിജോ മുതലായവര്‍ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു.

Top