ലൈവ് വിഡിയോകള്‍ സുഹൃത്തുക്കള്‍ക്ക് നേരിട്ട് അയയ്ക്കാം;പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

instagramm

ലൈവ് വിഡിയോകള്‍ സുഹൃത്തുക്കള്‍ക്ക് നേരിട്ട് അയച്ചുകൊടുക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം.

ഇന്‍സ്റ്റഗ്രാമിലെ മെസേജിങ് സംവിധാനമായ ഡയറക്ട് വഴി ലൈവ് വീഡിയോകള്‍ അയക്കാനുള്ള സൗകര്യമാണ് ഇന്‍സ്റ്റാഗ്രാം ഒരുക്കിയിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമിന്റെ 26ാം പതിപ്പില്‍ ഐഓഎസിലും ആന്‍ഡ്രോയിഡിലും പുതിയ ഫീച്ചര്‍ ലഭിക്കും.

ഉപയോക്താക്കള്‍ക്ക് അവരുടെ സ്വന്തം ലൈവ് വീഡിയോയും മറ്റുള്ളവരുടെ ലൈവ് വീഡിയോയും സുഹൃത്തുക്കളുമായി പങ്കുവെക്കാവുന്നതാണ്.

അയച്ചുകൊടുത്ത ലൈവ് വീഡിയോ അവസാനിച്ചു കഴിഞ്ഞാല്‍ വീഡിയോ അവസാനിച്ചതായുള്ള സന്ദേശവും ലഭിക്കും.

Top