വോട്ടെണ്ണല്‍ തത്സമയം അറിയാം; വോട്ടര്‍ ഹെല്‍പ് ലൈന്‍ മൊബൈല്‍ ആപ്പുമായി തെര. കമ്മീഷന്‍

ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ വിവരങ്ങള്‍ ജനങ്ങളിലേയ്ക്ക് കൃത്യതയോടെ എത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി.വോട്ടര്‍ ഹെല്‍പ്ലൈന്‍ മൊബൈല്‍ ആപ് എന്നാണ് ഇതിന്റെ പേര്. വോട്ടെണ്ണലിന്റെ വിവരങ്ങള്‍ തത്സമയം ജനങ്ങളിലേയ്ക്ക് എത്തിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിന് പുറമെ വോട്ടര്‍ ഹെല്‍പ്ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാക്കിയിരിക്കുന്നത്.

ഈ ആപ്ലിക്കേഷനിലൂടെ രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ അറിയാനാവും. തങ്ങള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയെ ബുക്മാര്‍ക് ചെയ്യാന്നതിലൂടെ അവരുടെ ഫലം എളുപ്പത്തിലും വേഗത്തിലും ആപ്പിലൂടെ ലഭിക്കാനുള്ള സൗകര്യവും ഉണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഐഫോണുകളിലും ആപ്പ് ഉപയോഗിക്കാം. ആപ് സ്റ്റോറില്‍ ഇത് ലഭ്യമാണ്.

Top