‘ലിവ് ഇറ്റ് അപ്പ്’ ഫിഫ ലോകകപ്പ് 2018 ന്റെ ഔദ്യോഗിക ഗാനമെത്തി

live-it-up

ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാക്കാന്‍ ഫിഫ ലോകകപ്പ് 2018 ന്റെ ഔദ്യോഗിക ഗാനമെത്തി. വെള്ളിയാഴ്ചയാണ്‌ ‘ലിവ് ഇറ്റ് അപ്പ്’ എന്ന ഗാനം പുറത്തിറക്കിയത്.

ഗായകരായ നിക്കി ജാം, ഇറ ഇസ്‌ത്രെഫി, പ്രമുഖ ഹോളിവുഡ് താരം വില്‍ സ്മിത്ത് എന്നിവരാണ് ഗാനത്തില്‍ ഉള്ളത്. വില്‍ സ്മിത്തിനൊപ്പം മെസി, നെയ്മര്‍, റോണാള്‍ഡീഞ്ഞോ തുടങ്ങിയ പ്രമുഖ താരങ്ങളും വിഡിയോയില്‍ എത്തുന്നുണ്ട്. നിക്കി ജാമാണ് ലിവ് ഇറ്റ് അപ്പ് എന്ന ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

ഷക്കീറ, പിറ്റ് ബുള്‍ എന്നിവരായിരുന്നു മുന്‍ ലോകകപ്പ് ഗാനങ്ങളില്‍ ഉണ്ടായിരുന്നത്.

Top