Live: Cyclone Winston smashes Fiji, killing 5

ഫിജി: ഫിജിയില്‍ വിന്‍സ്റ്റണ്‍ ചുഴലിക്കാറ്റില്‍ അഞ്ചുപേര്‍ മരിച്ചു. ശനിയാഴ്ച രാത്രി വീശിയ കൊടുങ്കാറ്റില്‍ രാജ്യത്ത് കനത്ത നാശനഷ്ടമുണ്ടായതായും ഫിജി പ്രധാനമന്ത്രി വോറെഖ് ബെയ്‌നിമാരണ അറിയിച്ചു.

ഫിജിയിലെ വിറ്റി ലേവു-വോണ ലേവു ദ്വീപുകള്‍ക്കിടയിലാണ് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കിയത്. 320 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റുവീശിയത്. കാറ്റില്‍ മരങ്ങള്‍ കടപുഴകുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഇതേതുടര്‍ന്ന് രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റില്‍ രാജ്യത്ത് സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്ക് ഇതേവരെ തിട്ടപ്പെടുത്തിയിട്ടില്ലന്ന് പ്രധാനമന്ത്രി അറിയിച്ചു.

Top