കൈകുത്തി നടന്ന് വിസ്മയിപ്പിച്ച് അക്ഷയ്കുമാര്‍; ആക്ഷന്‍ ലൈവായി കണ്ട് അന്തിച്ച് ആരാധകര്‍

akshayakumar

രാധകരെ വിസ്മയിപ്പിച്ച് അക്ഷയ് കുമാര്‍. സിനിമയില്‍ മാത്രം കണ്ടിട്ടുളള അക്ഷയ്‌യുടെ ആക്ഷന്‍ രംഗങ്ങള്‍ പൊതു വേദിയില്‍ ലൈവായി കാണിച്ചതോടെയാണ് ആരാധകര്‍ അന്തം വിട്ട് നോക്കി നിന്നു പോയത്.

അക്ഷയ് കുമാര്‍ മുഖ്യ വേഷത്തിലെത്തുന്ന പുതിയ സിനിമയായ പാഡ്മാന്റെ പ്രൊമോഷന്റെ ഭാഗമായി മുംബൈയില്‍ നടന്ന മാരത്തണിന്റെ ഉദ്ഘാടത്തിന് എത്തിയപ്പോഴായിരുന്നു അക്ഷയ് കുമാറിന്റെ കലക്കന്‍ പ്രകടനം.

കൈകള്‍ രണ്ടും തറയില്‍ കുത്തി മുമ്പോട്ടും പിറകോട്ടും നടക്കുന്ന അക്ഷയിനെ കണ്ടപ്പോള്‍ ജനങ്ങള്‍ ആര്‍ത്തു വിളിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു ആക്ഷന്‍ രംഗം. അവതാരകന്‍ കൈയ്യില്‍ പിടിച്ചിരുന്ന ബോട്ടില്‍ കാലുകള്‍ കൊണ്ട് അക്ഷയ് തട്ടിതെറിപ്പിച്ചു.

സിനിമയില്‍ ഡ്യൂപ്പില്ലാതെയാണ് ആക്ഷന്‍ രംഗങ്ങളില്‍ അക്ഷയ് അഭിനയിക്കുന്നത്. അതുകൊണ്ടു തന്നെയാണ് അക്ഷയ് ആരാധകര്‍ അദ്ദേഹത്തിനെ ആക്ഷന്‍ ഹീറോ എന്ന് വിളിക്കുന്നത്. അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് പാഡ്മാന്‍. ഫെബ്രുവരി 9 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Top