പിടിച്ചു മാറ്റിയിട്ടും മാറാതെ കുട്ടി ആരാധകന്‍; ആ സ്‌നേഹത്തിനു മുന്നില്‍ ധോണിയും അതിശയിച്ചു

dhoni

രാധന മൂത്താല്‍ ഇങ്ങനെയോ…? തന്റെ ആരാധകന്റെ സ്‌നേഹം കണ്ട് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി  പോലും അതിശയിച്ചു പോയി. കുട്ടി ആരാധര്‍ക്ക് ഏറെ ഇഷ്ടം ധോണിയെ തന്നെ. അടുത്തിടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ധോണി ഒരു കുട്ടി ആരാധകനെ സ്‌റ്റേജിലേക്ക് വിളിച്ചു. സ്റ്റേജിലെത്തിയ ആരാധകന്‍ ആദ്യം തന്നെ ധോണിയെ സാഷ്ടാംഗം പ്രണമിച്ചു.

കാലില്‍ കിടക്കുന്ന കുട്ടി ആരാധകനെ സ്‌നേഹ പൂര്‍വ്വം ധോണി പിടിച്ചെഴുന്നേല്‍പ്പിച്ചു തന്നോട് ചേര്‍ത്ത് നിര്‍ത്തി. ആരാധകന്‍ ആകട്ടെ ധോണിക്കൊപ്പം സെല്‍ഫി പകര്‍ത്തുകയും തിരികെ പോകാന്‍ വിസമ്മതിച്ച് ധോണിയെ കെട്ടിപിടിച്ചു നിന്നു.

അതേസമയം, ധോണി  തന്റെ ഓട്ടോഗ്രാഫുളള ബാറ്റ് ആരാധകന് സമ്മാനമായി നല്‍കി. തുടര്‍ന്നും ധോണിയെ വിട്ടുപിരിയാന്‍ കഴിയാതെ ആരാധകന്‍ കെട്ടിപ്പിടിച്ചുനിന്നു. സംഘാടകര്‍ ഏറെ പാടുപെട്ടാണ് കുട്ടി ആരാധകനെ പിടിച്ചുമാറ്റിയത്. എന്നാല്‍ പിടിച്ചു മാറ്റുന്നതിനിടയിലും ധോണിയുടെ കാലില്‍ വീണ ശേഷമാണ് ആരാധകന്‍ മടങ്ങിയത്.

Top