Listen to songs of Kunchacko Boban-Manju Warrier’s Veeta

രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ‘വേട്ട’ എന്ന സിനിമയിലെ ഗാനങ്ങള്‍ പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക് 247 പുറത്തിറക്കി, ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ഈ കോടമഞ്ഞിന്‍ എന്നു തുടങ്ങുന്ന ഗാനം ഹരിനാരായണന്‍ ബി.കെയും രാവ് മായവെ എന്ന ഗാനം മനു മഞ്ജിത്തുമാണ് രചിച്ചിരിക്കുന്നത്.

സൈക്കോളജിക്കല്‍ ത്രില്ലറായ ‘വേട്ട’യില്‍ കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ലാല്‍ രാമചന്ദ്രന്‍ കഥയും തിരകഥയും ഒരുക്കുന്ന ഈ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും സന്ധ്യയും മുഖ്യ വേഷങ്ങളില്‍ എത്തുന്നു.

വിജയരാഘവന്‍, പ്രേം പ്രകാശ്, ദീപക് പറമ്പില്‍, കോട്ടയം നസീര്‍, ഡോ.റോണി, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. രാജേഷ് പിള്ള ഫിലിംസിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മ്മിച്ച ‘വേട്ട’ പ്രദര്‍ശനത്തിനെത്തിക്കുന്നത് റെഡ് റോസ് റിലീസാണ്.

Top