മന്‍മോഹന്‍ സിങ് പറയുന്നത് കേള്‍ക്കൂ, വെറുതെ രാഷ്ട്രീയം വലിച്ചിഴക്കേണ്ട; ബിജെപിയോട് ശിവസേന

Shiv sena against BJP

മുംബൈ: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാന്‍ രാഷ്ടീയം മാറ്റിവെച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറയുന്നത് ശ്രദ്ധിക്കണമെന്ന് ബി.ജെ.പിയോട് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്.

‘മന്‍മോഹന്‍സിങ്ങിന്റെ ഉപദേശം കേള്‍ക്കണമെന്നതാണ് ദേശ താത്പര്യം. സാമ്പത്തികരംഗത്തെ മെല്ലെപ്പോക്കില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല. കശ്മീരും സാമ്പത്തിക രംഗവും രണ്ട് വിഷയങ്ങളാണ്. സാമ്പദ്ഘടന ഇപ്പോള്‍ താളം തെറ്റിയ അവസ്ഥയിലാണ്’,-സാമ്‌നയിലൂടെ ശിവസേന വ്യക്തമാക്കി.

രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്നും സര്‍ക്കാരിന്റെ മൊത്തത്തിലുള്ള പിടിപ്പുകേട് മാന്ദ്യത്തില്‍ എത്തിച്ചിരിക്കയാണെന്നുമുള്ള രൂക്ഷ വിമര്‍ശനം മന്‍മോഹന്‍ സിങ് ഉന്നയിച്ചിരുന്നു.എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങള്‍ ഇന്ത്യയെ ലോകത്തെതന്നെ മികച്ച സമ്പദ് വ്യവസ്ഥകള്‍ക്കൊപ്പം എത്തിച്ചുവെന്നായിരുന്നു ബിജെപി ഇതിനോട് പ്രതികരിച്ചത്. ഇതിനെതിരെയാണ് ഇപ്പോള്‍ ശിവസേന രംഗത്തെത്തിയിരിക്കുന്നത്.

Top