അന്നും ഇന്നും; 35 വര്‍ഷങ്ങള്‍ക്ക് ശേഷം നാദിയ മൊയ്തുവും ലിസിയും ജോഷിയും

നാദിയ മൊയ്തുവും ലിസിയും മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരില്‍ ഒന്നാണ്. തൊണ്ണൂറുകളില്‍ തിളങ്ങിയവരായിരുന്നു ഇരുവരും. ഇപ്പോള്‍ സാമൂഹ്യമാധ്യമത്തില്‍ വൈറലാകുന്നത് നടി ലിസി പങ്കുവച്ച ഒരു പഴയകാല ചിത്രമാണ്.

നാദിയ മൊയ്തുവും ലിസിയും ഒപ്പം ഹിറ്റ് മേക്കര്‍ ജോഷിയും ചേര്‍ന്നുള്ള 35 വര്‍ഷം മുമ്പുള്ള ചിത്രവും ഒപ്പം ഇപ്പോഴുള്ള ചിത്രവുമാണ്‌ ലിസി തന്റെ ഫെയ്‌സ് ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തിനിടയിലാണ് മൂവരും ഒന്നിച്ചത്. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൂവരും ഒന്നിച്ചുള്ള ഒരു ഫോട്ടോ പകര്‍ത്തുന്നതെന്നതും ഒരു പ്രത്യേകതയാണ്.

‘അന്നും ഇന്നും… ഓര്‍മ്മകള്‍… ജോഷി സാറിനെ വര്‍ഷങ്ങള്‍ക്ക് ശേഷം മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹ റിസപ്ഷനില്‍ വച്ച് കണ്ടുമുട്ടി. ഒരു പക്ഷേ 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോഷി സാര്‍ ഒരുക്കിയ ഒന്നിങ്ങ് വന്നെങ്കില്‍ എന്ന ചിത്രത്തിന്റെ സെറ്റിലാകും ഞാനും നാദിയയും ജോഷി സാറും ഒരു ഫ്രെയിമില്‍ ഒന്നിച്ചിട്ടുണ്ടാവുക,..’ ഫോട്ടോ പങ്കുവച്ചികൊണ്ട് ലിസി കുറിച്ചു.

35 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രത്തില്‍ ലിസിയും നാദിയയും ജോഷിയും തൊട്ടടുത്താണ് നില്‍ക്കുന്നത്. ശങ്കര്‍, മമ്മൂട്ടി, ലാലു അലക്സ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Top