ഇനി ലിസിയല്ല ‘ടൗണ്‍ഹാള്‍ മെട്രോ സ്റ്റേഷന്‍’; പുതിയ നാമം നാളെ മുതല്‍ പ്രാബല്യത്തില്‍

കൊച്ചി: ലിസി മെട്രോ സ്റ്റേഷന്‍ എന്നല്ല ഇനി മുതല്‍ പേര്. ടൗണ്‍ഹാള്‍ മെട്രോ സ്റ്റേഷന്‍ എന്നായിരിക്കും ഈ സ്റ്റേഷന്‍ ഇനി അറിയപ്പെടുക. സംസ്ഥാന സര്‍ക്കാരും ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ പുതിയ പേര് പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പുതിയ പേര് പുനര്‍നാമകരണം ചെയ്തത് മറ്റ് സ്റ്റേഷന്‍ പേരുകളുമായി യോജിക്കുന്ന പേര് എന്ന നിലയിലാണ്.

ഭൂമിശാസ്ത്രപരമായി സ്റ്റേഷന് ഏറ്റവും അനുയോജ്യമായ പേരാണ് ഇതെന്നും കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചത്. മെട്രോ സ്റ്റേഷനുകളിലെ ബോര്‍ഡുകള്‍ മാറ്റുന്നതിനൊപ്പം തന്നെ നാളെ മുതലുള്ള അനൗണ്‍സ്മെന്റുകളിലും ട്രെയിനിനുള്ളിലെ മാപ്പിലും പുതിയ പേര് ആയിരിക്കും നല്‍കുക.

Top