ഭയപ്പെടുത്താന്‍ വീണ്ടും ‘ലിസ’യെത്തുന്നു; ഇത്തവണ ത്രീഡി സാങ്കേതിക മികവോടെ

anjali

ലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ലിസ വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗം നേടിയ വിജയം നല്‍കിയ പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍ രണ്ടാം ഭാഗമായ ‘ വീണ്ടും ലിസ’ ഒരുക്കിയത്.

തെന്നിന്ത്യന്‍ താരറാണി അഞ്ജലിയാണ് നായികാവേഷത്തിലെത്തുന്നതെന്നാണ് സൂചന. ഛായാഗ്രാഹകനും സംവിധായകനുമായ പി.ജി മുത്തയ്യ നിര്‍മ്മിക്കുന്ന ചിത്രം പുതുമുഖ സംവിധായകനായ രാജു വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്.

മലയാളത്തിലല്ല ചിത്രം ഒരുങ്ങുന്നത്. തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രീകരിക്കുന്ന ലിസ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യും. പുതിയ ലിസയെയും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Top