സാമ്പത്തിക ബാധ്യത; ഇനി മദ്യക്കമ്പനികൾ നികുതി നേരിട്ട് അടയ്ക്കണം

liquor policy

തിരുവനന്തപുരം: മദ്യക്കമ്പനികളുടെ എക്സൈസ് ഡ്യൂട്ടി ബവ്റിജസ് കോർപറേഷൻ മുൻകൂറായി നികുതി വകുപ്പിനു നൽകിയിരുന്ന രീതി അവസാനിപ്പിച്ചു. ഇനി മുതൽ മദ്യക്കമ്പനികൾ നികുതി നേരിട്ട് അടയ്ക്കണമെന്നു ബവ്കോ എംഡി എസ്.ശ്യാംസുന്ദർ കമ്പനികൾക്കു നിർദേശം നൽകി. കഴിഞ്ഞ വർഷം 1856 കോടി രൂപയാണു മദ്യക്കമ്പനികൾക്കു വേണ്ടി കോർപറേഷൻ മുൻകൂറായി അടച്ചത്. മദ്യക്കമ്പനികൾക്കു മദ്യവില സർക്കാർ നൽകുമ്പോൾ ഈ തുക കോർപറേഷനു തിരിച്ചുനൽകുന്നതായിരുന്നു രീതി.

ഇതു കോർപറേഷന് അനാവശ്യ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നും മദ്യക്കമ്പനികൾക്കു വഴിവിട്ടുള്ള സഹായമാകുന്നുവെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ  തീരുമാനം. മറ്റു സംസ്ഥാനങ്ങളിൽ മദ്യക്കമ്പനികൾ നേരിട്ടാണ് എക്സൈസ് ഡ്യൂട്ടി അടയ്ക്കുന്നത്. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മദ്യത്തിനു വില കൂടുമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും  ബവ്കോ വ്യക്തമാക്കി.

Top