ഡല്‍ഹിയില്‍ ഇനി മദ്യം ഹോം ഡെലിവറിയായി നല്‍കും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്യം വീട്ടിലെത്തിച്ച് നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി. ഇന്ത്യന്‍, വിദേശ നിര്‍മ്മിത മദ്യം ഹോം ഡെലിവറിയായി നല്‍കും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ വഴിയും മദ്യത്തിന് ഓര്‍ഡര്‍ നല്‍കാം. ഇതിനായി എക്സൈസ് നിയമത്തില്‍ ഭേദഗതി വരുത്തി. മൊബൈല്‍ ആപ് വഴിയും വെബ്സൈറ്റ് വഴിയും ലഭിക്കുന്ന ഓര്‍ഡര്‍റുകള്‍ മാത്രമേ ഹോം ഡെലിവറിയായി നല്‍കൂ. ഹോസ്റ്റലുകള്‍, ഓഫിസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് ഹോം ഡെലിവറി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

എല്‍-3 ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് ഹോം ഡെലിവറിക്ക് അനുമതി. സിറ്റിക്ക് പുറത്തുള്ള മദ്യഷാപ്പുകള്‍ക്ക് അനുമതിയില്ല. ടെറസ്, ക്ലബ്സ്, ബാറുകള്‍, റെസ്റ്ററന്റുകള്‍ എന്നിവിടങ്ങളിലും മദ്യം വിളമ്പാന്‍ ലൈസന്‍സികള്‍ക്ക് അനുമതി നല്‍കി.

ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, കര്‍ണാടക, ജാര്‍ഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളും മദ്യം ഹോം ഡെലിവറിക്ക് അനുമതി നല്‍കിയിട്ടുണ്ട്.

Top