മദ്യശാലകള്‍ തുറന്നു; ടോക്കണ്‍ ഇല്ലാത്തവരെ മദ്യശാലകള്‍ക്ക് മുന്നില്‍ അടുപ്പിക്കില്ല

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ അടച്ചിട്ട സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് തുറക്കും. രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ മദ്യം ലഭിക്കും. ഇന്നലെ നാല് മണി മുതല്‍ മദ്യത്തിന് ബെവ് ക്യൂ ആപ്പില്‍ നിന്ന് ടോക്കണ്‍ ലഭിക്കുമെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞതെങ്കിലും രാത്രി 11 മണിയോടെയാണ് ടോക്കണ്‍ ലഭിച്ചത്. രാവിലെ ആറ് മണി വരെയാണ് ബുക്കിംഗ് നടത്താന്‍ സമയം അനുവദിച്ചത്. പ്ലേസ്റ്റോറിലെത്തി മിനിട്ടുകള്‍ക്കകം പതിനായിരത്തിലധികം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.

ആപ്പ് വഴി ടോക്കണ്‍ കിട്ടിയവര്‍ക്ക് രാവിലെ ഒന്‍പത് മുതല്‍ മദ്യം ലഭിക്കും. ആദ്യ ദിവസം വാങ്ങുന്നവര്‍ക്ക് അഞ്ചാമത്തെ ദിവസമേ ഇനി മദ്യം വാങ്ങാന്‍ സാധിക്കുകയുള്ളൂ. ടോക്കണിലെ QR കോഡ് വെരിഫൈ ചെയ്ത ശേഷമാകും മദ്യം നല്‍കുക. എസ്എംഎസ് മുഖേനയും മദ്യം വാങ്ങാം. അഞ്ച് പേരില്‍ കൂടുതല്‍ കൗണ്ടറിന് മുന്നില്‍ പാടില്ല എന്നാണ് നിര്‍ദ്ദേശം. ടോക്കണ്‍ ഇല്ലാത്തവര്‍ കൗണ്ടറിന് മുന്നിലെത്തിയാല്‍ കേസെടുക്കുമെന്നാണ് ഡിജിപി മുന്നറിയിപ്പ് നല്‍കിയത്. അതിനാല്‍ സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നില്‍ പോലീസുകാരെ നിയോഗിക്കും.

Top