ബാറുകള്‍ വഴി മദ്യ വില്‍പ്പന; അബ്കാരി ചട്ടം ഭേദഗതി ചെയ്തു

തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷം ബെവ്‌ക്കോ ഔട്ട് ലെറ്റുകള്‍ തുറക്കുന്ന ദിവസം ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കാന്‍ അനുമതി. ഇതിനായി ബാറുകള്‍ വഴി മദ്യം വില്‍ക്കുന്നതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറങ്ങി. 18നോ 19 നോ മദ്യശാലകള്‍ തുറക്കാനാണ് നീക്കം. ബാറുകള്‍ വഴി പാഴ്‌സല്‍ മദ്യവില്‍പ്പനക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടിയന്തിര സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് ബാറുകളില്‍ കൗണ്ടര്‍ വഴി മദ്യവും ബിയറും വില്‍ക്കാന്‍ വിജ്ഞാപനത്തില്‍ അനുമതി നല്‍കുന്നുണ്ട്.

ബാറുകള്‍ തുറന്ന് പ്രവര്‍ത്തിച്ചാല്‍ പാഴ്‌സല്‍ വില്‍പ്പനക്ക് താല്‍പ്പര്യമില്ലെന്ന് ബാറുടമകള്‍ പറയുന്നു. അതേ സമയം ഓണ്‍ലൈന്‍ ടോക്കണ്‍ വഴി മദ്യവില്‍പ്പനക്കായുള്ള ആപ്പ് തയ്യാറാക്കാനുള്ള കമ്പനിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമില്ലെന്ന് ബെവ്‌ക്കോ അധികൃതര്‍ അറിയിച്ചു. സ്റ്റാര്‍ട്ട് മിഷന്‍ കണ്ടെത്തിയ എറണാകുളം ആസ്ഥാനമായ ഒരു കമ്പിയുമായി ഇന്ന് ചര്‍ച്ച നടന്നു. കാരാര്‍ ഒപ്പിട്ടശേഷം ട്രയല്‍ റണ്‍ നടക്കും.

Top