കണ്ണൂരില്‍ ക്വാറന്റൈന്‍ കേന്ദ്രമായ ഹോട്ടലിലെ ബാര്‍ തുറന്നു; വിവാദം

liquor policy

കണ്ണൂര്‍/കോട്ടയം:കണ്ണൂരില്‍ കൊവിഡിന്റെ ക്വാറന്റൈന്‍ കേന്ദ്രമായ ഹോട്ടലിന്റെ ബാര്‍ തുറന്നത് വിവാദമായി. കണ്ണൂര്‍ സ്‌കൈ പാലസ് ഹോട്ടലില്‍ നിന്നാണ് മദ്യം വിതരണം ചെയ്യുന്നത്. കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലാണിത്.

ജില്ലാ കളക്ടര്‍ ബാര്‍ തുറക്കാന്‍ അനുവാദം നല്‍കിയെന്നാണ് ബാറുടമ പറയുന്നത്. ഡപ്യൂട്ടി കമ്മീഷണറുടെയും ഡിഎംഒയുടെയും ശുപാര്‍ശ പ്രകാരം ശാരീരിക അകലം പാലിച്ചുകൊണ്ടാണ് മദ്യം വിതരണം ചെയ്യുന്നതെന്ന് ജില്ലാ കളക്ടര്‍ ടിവി സുഭാഷ് പറഞ്ഞു.

അതേസമയം കോട്ടയത്ത് ടോക്കണില്ലാതെയും മദ്യ വില്‍പന തകൃതിയായി നടക്കുകയാണ്. കോട്ടയത്തെ അഞ്ജലി പാര്‍ക്ക് ബാര്‍ ഹോട്ടലിലാണ് മദ്യവില്‍പന നടന്നത്.സാമൂഹിക അകലം പോലും പാലിക്കാതെ നിരവധി പേരാണ് ബാറിന് മുന്നില്‍ ക്യൂവില്‍ നില്‍ക്കുന്നത്.

Top