മദ്യത്തിന് വില കുറയ്ക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ശുപാര്‍ശ

തിരുവനന്തപുരം: മദ്യത്തിന്റെ വില കുറയ്ക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ശുപാര്‍ശ. ധനകാര്യ വകുപ്പിനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകും. അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം. കഴിഞ്ഞ മാസമാണ് സംസ്ഥാനത്തെ മദ്യവില കൂട്ടാന്‍ തീരുമാനമായത്. 20 ശതമാനം മുതല്‍ 30 ശതമാനം വരെ വില കൂട്ടണമെന്നാണാവശ്യം.

വില ഏഴു ശതമാനം വര്‍ധിപ്പിക്കാനാണ് ബെവ്കോയുടെ തീരുമാനം. ഇതിനായി ബെവ്കോ സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ മദ്യവില വര്‍ധന സാധാരണമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സ്പിരിറ്റ് വില വര്‍ധനവ് പരിഗണിച്ചാണ് മദ്യ വില കൂട്ടിയതെന്നും മന്ത്രി വിശദീകരിച്ചു. മദ്യ കമ്പനികള്‍ 20 ശതമാനം വില വര്‍ധനവ് ശുപാര്‍ശ ചെയ്തിടത്ത് ഏഴ് ശതമാനം മാത്രമാണ് വര്‍ധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.

Top