liquor policy – vigilance court –

തിരുവനന്തപുരം: ബാര്‍ കോഴകേസ് വിധി അടുത്ത മാസം അഞ്ചിന് കോടതി പരിഗണിക്കും. തുടരന്വേഷണ റിപ്പോര്‍ട്ടില്‍ കക്ഷികളുടെ വാദം കേള്‍ക്കേണ്ടെന്ന് വിജിലന്‍സ് കോടതി വ്യക്തമാക്കി. കോടതിയിലാണ് വിജിലന്‍സ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്.

കേസില്‍ മന്ത്രി കെ.എം മാണിക്ക് അനുകൂലമായി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി പരിഗണിക്കവെയാണിത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ളവരുടെ വാദം കേള്‍ക്കരുതെന്നാണ് ആവശ്യം. അതിനിടെ, വിജിലന്‍സ് ഭയപ്പെടുന്നത് ആരെയാണെന്ന് വി.എസ്സിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരാഞ്ഞു.

എതിര്‍സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചശേഷം മാര്‍ച്ച് അഞ്ചിന് വീണ്ടും വിഷയം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ആക്ഷേപങ്ങളെല്ലാം പരിഗണിച്ചശേഷം തീരുമാനം എടുക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Top