Liquor policy; T P Ramakrishnan’s statement

കോഴിക്കോട്: മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയമെന്ന് ആവര്‍ത്തിച്ച് മന്ത്രി ടി പി രാമകൃഷ്ണന്‍.

മദ്യനയത്തിലെ എല്‍ഡിഎഫ് നിലപാട് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വ്യക്തമാക്കിയതാണെന്നും ആ നിലപാടിനാണ് ജനങ്ങള്‍ അംഗീകാരം നല്‍കിയതെന്നും ടിപി രാമകൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു.

സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുമെന്ന സൂചന നല്‍കുന്നതായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയ പ്രഖ്യാപനം. ജനാഭിപ്രായം പരിഗണിച്ച് മദ്യനയം രൂപീകരിക്കുമെന്നും ബാറുകള്‍ പൂട്ടിയത് ഗുണം ചെയ്തില്ലെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

Top