liquor policy ; s. p sukeshan – s.p. p.n unnirajan

തിരുവനന്തപുരം: ബാര്‍ കോഴയുമായി ബന്ധപ്പെട്ട സുകേശനെതിരായ കേസ് ക്രൈംബ്രാഞ്ച് എസ്.പി പി.എന്‍ ഉണ്ണിരാജന്‍ അന്വേഷിക്കും.

ക്രൈംബ്രാഞ്ച് എഡിജിപി എസ്.ആന്ദകൃഷ്ണനാണ് നിര്‍ദ്ദേശം നല്‍കിയത്.

നേരത്തെ ഇതു സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിജിലന്‍സ് മേധാവി എ.ഡി.ജി.പി ആര്‍.ശങ്കര്‍ റെഡ്ഡി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

കെ.എം. മാണിയെയും മറ്റ് മൂന്ന് മന്ത്രിമാരെയും കുടുക്കാന്‍ ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശുമായി ചേര്‍ന്ന് സുകേശന്‍ ഗൂഢാലോചന നടത്തിയെന്നാണ് ശങ്കര്‍ റെഡ്ഡി റിപ്പോര്‍ട്ട് നല്‍കിയത്.

2014 ഡിസംബര്‍ 31ന് എറണാകുളത്ത് ചേര്‍ന്ന അസോസിയേഷന്‍ കോര്‍കമ്മിറ്റി യോഗത്തില്‍ ബിജുരമേശ് മറ്റ് അംഗങ്ങളോട് വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

ബാര്‍ കോഴ കേസില്‍ നാല് മന്ത്രിമാരുടെ പേരു പറയാന്‍ സുകേശന്‍ പ്രേരിപ്പിച്ചതായും കുറ്റപത്രം നല്‍കാമെന്ന് ഉറപ്പു നല്‍കിയതായും ബിജുരമേശ് പറയുന്നതായുള്ള സംഭാഷണങ്ങളാണ് പുറത്ത് വന്നത്.

Top