സംസ്ഥാനത്തെ പുതിയ മദ്യനയം വൈകിയേക്കും; നിബന്ധനകളോടെ മദ്യശാലകളുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തിലെ അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള മദ്യനയം വൈകും. പുതിയ മദ്യനയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് മദ്യ നയം വൈകുന്നത്. ഏപ്രില്‍ ഒന്നിന് പുതിയ മദ്യ നയം പ്രഖ്യാപിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിബന്ധനകളോടെ സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകളുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ എക്‌സൈസ് കമ്മീഷണര്‍ ഉത്തരവിറക്കി.

പുതിയ മദ്യം നയം നിലവില്‍ വരുമ്പോള്‍ ആ നിബന്ധകള്‍ പാലിക്കാമെന്ന് സത്യവാങ്ങ്മൂലം ബാറുമടമയില്‍ നിന്നും വാങ്ങി ലൈസന്‍സ് നീട്ടി നല്‍കാനാണ് നിര്‍ദ്ദേശം. കോവിഡ് കാലത്ത് 59 ദിവസം ബിയര്‍- വൈന്‍ പാര്‍ലറുകള്‍ അടഞ്ഞു കിടന്നിരുന്നു. ഈ കലയളവില്‍ ഉണ്ടായ നഷ്ടം ലൈസന്‍സ് ഫീസില്‍ കുറവ് ചെയ്യാനും നിര്‍ദ്ദേശമുണ്ട്.

സമഗ്രമായ അഴിച്ചുപണികളോടെയാണ് പുതിയ മദ്യം നയം സര്‍ക്കാര്‍ ആലോചിക്കുന്നത്. ഐടി പാര്‍ക്കുകളില്‍ ബിയര്‍ പാര്‍ലര്‍, പഴവര്‍ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം, കൂടുതല്‍ ബെവ്‌ക്കോ ഔട്ട് ലെറ്റുകള്‍ തുടങ്ങിയാണ് പ്രധാനപ്പെട്ട ആലോചനകള്‍. സമഗ്രമായ ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ സാഹചര്യത്തിലാണ് എക്‌സൈസ് കമ്മീഷണര്‍ സര്‍ക്കുലിറക്കിയത്.

Top