മദ്യനയ അഴിമതി കേസ് ; അരവിന്ദ് കെജ്രിവാളിന് വീണ്ടും സമന്‍സ്

ഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും സമന്‍സ്. കേസില്‍ എട്ടാം സമന്‍സ് ആണ് ഇഡി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. മാര്‍ച്ച് നാലിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. ഇ.ഡിയുടെ നോട്ടീസുകള്‍ നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഇതുവരെ എത്താതിരിക്കുന്നത്.

കുറ്റപത്രത്തില്‍ ഒട്ടേറെത്തവണ കെജ്രിവാളിന്റെ പേര് ഇ.ഡി. പരാമര്‍ശിച്ചിട്ടുണ്ട്. ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വര്‍ത്താപ്രചാരണവിഭാഗം ചുമതലയുള്ള വിജയ് നായര്‍, ചില വ്യവസായികള്‍ എന്നിവരെയാണ് കേസില്‍ ഇ.ഡി. ഇതുവരെ അറസ്റ്റുചെയ്തത്. 2021-22 വര്‍ഷം മദ്യവില്‍പ്പനയ്ക്കുള്ള ലൈസന്‍സ് അനുവദിക്കാന്‍ പണം വാങ്ങിയെന്നാണ് ആരോപണം. പിന്നീട് നയം ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

Top