മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാന്‍ നീക്കമെന്ന് ആംആദ്മി പാര്‍ട്ടി

ഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാന്‍ നീക്കമെന്ന് ആംആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ ഇന്ന് റെയ്ഡ് ഉണ്ടാകുമെന്ന് മന്ത്രി അതിഷി പറഞ്ഞു. ഇന്നലെ ചോദ്യം ചെയ്യലിനായി അരവിന്ദ് കെജ്രിവാള്‍ ഹാജരായിരുന്നില്ല. മദ്യനയ അഴിമതി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി അരവിന്ദജ് കെജ്രിവാളിന് സമന്‍സ് നല്‍കിയിരുന്നു.

കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹം പങ്കെടുക്കുന്നത് തടയുകയാണ് ഇഡി ലക്ഷ്യമെന്ന എഎപി ആരോപിച്ചു. 2021 നവംബര്‍ 17നാണ് ഡല്‍ഹിയില്‍ വിവാദമായ എക്‌സൈസ് മദ്യ നയം പ്രാബല്യത്തില്‍ വന്നത്. സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കുക, മദ്യ മാഫിയകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുകയാണ് എന്നിവയാണ് മദ്യനയത്തിന്റെ ലക്ഷ്യം. നയത്തിനെതിരെ വിദ്യാഭ്യാസ, മത സ്ഥാപനങ്ങള്‍ രംഗത്തെത്തിയിരുന്നു.

നഗരത്തെ 32 സോണുകളായി തിരിച്ച്, ഓരോ സോണിലും പരമാവധി 27 ഔട്ട്ലെറ്റുകള്‍ വീതം തുറക്കാന്‍ കഴിയുന്നതാണ് പുതിയ മദ്യനയം. മദ്യവില്‍പനക്ക് ലൈസന്‍സ് നേടിയവര്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്‌തെന്നാണ് അന്വേഷണ ഏജന്‍സിയുടെ വാദം. സംഭവം വിവാദമയതോടെ 2022 ജൂലൈയില്‍ പുതിയ നയം റദ്ദാക്കുകയും പഴയത് പുനഃസ്ഥാപിക്കുകയും ചെയ്തു.

Top