സംസ്ഥാനത്ത് വലിയ ബോട്ടിലുകളില്‍ മദ്യം വില്‍പ്പനയ്‌ക്കെത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ മാറ്റത്തിനൊരുങ്ങി ബിവറേജസ് കോര്‍പറേഷന്‍. ഇതാദ്യമായി രണ്ടേകാല്‍ ലിറ്ററിന്റേയും ഒന്നരലിറ്ററിന്റേയും ബോട്ടിലുകളില്‍ മദ്യം വില്‍പ്പനക്കെത്തും. ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് ബോട്ടിലുകള്‍ പൂര്‍ണമായും ഒഴിവാക്കും. വിതരണക്കാര്‍ ബെവ്‌കോക്ക് നല്‍കുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനയാണ് അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പുതുക്കിയ മദ്യവില ഫെബ്രുവരി 1 മുതല്‍ നിലവില്‍ വരും.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബെവ്‌കോയുടെ മദ്യവില്‍പ്പനയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. ഇതോടെ മദ്യവില്‍പ്പനയില്‍ അടിമുടി മാറ്റത്തിനാണ് ബെവ്‌കോ തയ്യാറെടുക്കുന്നത്. വില്‍പ്പന ശാലകളിലെ തിരക്ക് കുറക്കുന്നതിനായി ഏര്‍പ്പെടുത്തിയ ബെവ്ക്യൂ ആപ്പ് പിന്‍വലിച്ചു കഴിഞ്ഞു. ബാറുകള്‍ പാഴ്‌സല്‍ വില്‍പ്പന അവസാനിപ്പിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

 

 

Top