liquor ban -yechury aganist sudheeran

തിരുവനന്തപുരം: മദ്യ നയത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട് മാറ്റിയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. സി.പി.എം സംസ്ഥാന നേതാക്കളുടെ സമ്മര്‍ദം മൂലമാണ് യെച്ചൂരി നിലപാട് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സി.പി.എം നേതാക്കള്‍ മദ്യലോബിയുടെ പിണിയാളുകളായി മാറിയിരിക്കുകയാണ്. സി.പി.എമ്മും മദ്യലോബിയും തമ്മില്‍ അവിശുദ്ധകൂട്ടുകെട്ടുണ്ട്. വന്‍കിട മദ്യലോബികളുടെ താല്‍പര്യം സംരക്ഷിക്കുകയാണ് സി.പി.എം ചെയ്യുന്നതെന്നും സുധീരന്‍ പറഞ്ഞു.

Top