ഫ്രൂട്ട് ജ്യൂസ് പാക്കില്‍ മദ്യം; ലിറ്ററിന് 2000 രൂപ വരെ

കൊച്ചി: എറണാകുളത്ത് ജ്യൂസ് പാക്കില്‍ അനധികൃത മദ്യവില്‍പ്പന. ഒരു ലിറ്ററിന് 1000 മുതല്‍ രണ്ടായിരം രൂപ വരെയാണ് വില. കര്‍ണാടകയില്‍ നിന്ന് എത്തിച്ചാണ് അനധികൃത മദ്യവില്‍പ്പന. ജ്യൂസ് വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്ന ടെട്ര പാക്കറ്റുകളില്‍ കൊണ്ടുവരുന്നതിനാല്‍ പൊട്ടില്ല. എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളിലാണ് ടെട്ര പാക്കില്‍ മദ്യവില്‍പ്പന തുടരുന്നത്.

കര്‍ണാടകയില്‍ 180 മില്ലീലിറ്ററിന് 70 രൂപയാണ് ഇതിന്റെ വില. കര്‍ണാടകയില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാറുകള്‍ അടച്ചെങ്കിലും ഏതാനും സമയത്തേക്ക് തുറക്കാന്‍ അനുമതിയുണ്ട്.  കര്‍ണാടകയില്‍ നിന്ന് വരുന്ന ചരക്ക് വാഹനങ്ങള്‍ വഴിയാണ് അനധികൃത മദ്യക്കടത്ത് നടക്കുന്നത്.

Top