liquar shop; Bench reverify the petition

court-order

ന്യൂഡല്‍ഹി: ദേശീയ പാതയോരത്തെ മദ്യശാലകള്‍ 500 മീറ്റര്‍ ഉള്ളിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെയുള്ള പുനപരിശോധന ഹര്‍ജി വിധി പറഞ്ഞ ബെഞ്ചിലേക്ക് തന്നെ വിട്ടു.

വിധി ചോദ്യം ചെയ്ത് പുതുച്ചേരിയിലെ മദ്യശാല ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് വിധി പറഞ്ഞ ബെഞ്ചിന് തന്നെ വിട്ടത്.

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കേരളത്തിലെ ദേശീയ പാതയോരത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിച്ചുകൊണ്ടിരിക്കേയാണ് ഹര്‍ജി. ഔട്ട്‌ലെറ്റുകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കും വിദ്യാലയ പരിസരങ്ങളിലേക്കും മാറ്റുന്നതിനെതിരേ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധങ്ങള്‍ തുടരുകയാണ്.

Top