ഫാം കേന്ദ്രീകരിച്ച് വന്‍ തോതില്‍ മദ്യ നിര്‍മ്മാണം; പ്രവാസി അറസ്റ്റില്‍

കുവൈറ്റ്: കുവൈറ്റില്‍ ഫാം കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം നടത്തിയിരുന്ന പ്രവാസിയെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് സിഐഡി ഉദ്യോഗസ്ഥര്‍ ഫാമില്‍ പരിശോധന നടത്തിയത്. കുവൈറ്റിലെ ജഹ്റയിലെ ഫാമില്‍ നിന്നാണ് വന്‍ മദ്യ ശേഖരം പിടികൂടിയത്.

ഇറക്കുമതി ചെയ്തതും, ഫാമില്‍ നിര്‍മ്മിച്ചതുമായ നൂറുകണക്കിന് ബോട്ടില്‍ മദ്യമാണ് അധികൃതര്‍ പിടിച്ചെടുത്തത്. ഫാമില്‍ നിന്നും മദ്യ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരുന്ന അസംസ്‍കൃത വസ്‍തുക്കളും, ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പിടികൂടിയ സാധനങ്ങള്‍ തുടര്‍ നടപടികള്‍ക്കായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡ്രഗ്സ് ആന്റ് ആള്‍ക്കഹോള്‍ കണ്‍ട്രോളിന് കൈമാറി.

Top