ബിഗ് സേവിങ്ങ് ഡേയ്‌സ് സെയിൽ ഓഫറുമായി ഫ്ലിപ്കാർട്ട്

ൺലൈൻ വ്യാപാര രം​ഗത്ത് മികച്ച കമ്പനിയാണ് ഫ്ലിപ്കാർട്ട്. ഇടക്കിടെ ഉപഭോക്താക്കൾക്കായി മികച്ച സേവിം​ഗ്സും ഓഫറുകളും ഫ്ലിപ്കാർട്ട് പ്രഖ്യാപിക്കാറുണ്ട്. ഇത്തവണ വൻ ഓഫറുമായാണ് കമ്പനി രം​ഗത്ത് വന്നിരിക്കുന്നത്. ബിഗ് സേവിങ്ങ് ഡേയ്‌സ് സെയിൽ മാർച്ച് 12 ന് തുടങ്ങി 16 വരെ തുടരും. സ്മാർട് ഫോണുകൾ, ഇലക്ട്രോണിക്സ്, ലാപ്ടോപ്പുകൾ എന്നിവയിലും മറ്റും മികച്ച ഡീലുകൾ ലഭിക്കുമെന്നാണ് വിവരം.

റിയൽമി, ഒപ്പോ, സാംസങ്, ആപ്പിൾ, വൺപ്ലസ്, മോട്ടോ എന്നിവയിൽ നിന്നും മറ്റും സ്മാർട് ഫോണുകൾ ഓഫർ വിലയിൽ വാങ്ങാനാകും. ഇലക്ട്രോണിക്‌സ് വിഭാഗത്തിൽ സ്മാർട് വാച്ചുകൾക്ക് 60 ശതമാനം വരെയും ട്രിമ്മറുകൾക്കും ഷേവറുകൾക്കും 70 ശതമാനം വരെയും ലാപ്‌ടോപ്പുകൾക്ക് 40 ശതമാനം വരെയും കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

വൺപ്ലസ്, ബോട്ട്, ജെബിഎൽ, റിയൽമി തുടങ്ങി ബ്രാൻഡുകളിൽ നിന്നുള്ള പോർട്ടബിൾ സ്പീക്കറുകളും ഹെഡ്‌ഫോണുകളും 80 ശതമാനം വരെ കിഴിവിൽ ലഭിക്കും. എല്ലാ ദിവസവും 12 എംഎം, 8 എഎം, 4 പിഎം സമയങ്ങളിൽ പുതിയ ഡീലുകൾ വെളിപ്പെടുത്തുമെന്ന് ഫ്ലിപ്പ്കാർട്ട് അറിയിച്ചിട്ടുണ്ട്.

 

Top