നഗരത്തിലൂടെ അലഞ്ഞുതിരിയുന്ന സിംഹത്തിന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു

lion2

കുവൈറ്റ് സിറ്റി: നഗരത്തിലൂടെ അലഞ്ഞുതിരിയുന്ന സിംഹത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ച് കുവൈറ്റ് ലൈവ്‌സ്റ്റോക് അധികൃതര്‍. ആരോ രഹസ്യമായി വളര്‍ത്തിയ സിംഹം എങ്ങനെയോ രക്ഷപെട്ട് നഗരത്തിലെത്തിയതാകാമെന്നാണ് അധികൃതര്‍ പറഞ്ഞത്.

കുവൈറ്റ് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം കബാദ് ജില്ലയിലെ റസിഡന്‍ഷ്യല്‍ ഏരിയയിലാണ് സിംഹത്തെ കണ്ടത്. വിവരമറിഞ്ഞ ഉടന്‍ സുരക്ഷാ ജീവനക്കാരും എന്‍വയോണ്‍മെന്റ് പൊലീസും സ്ഥലത്തെത്തിയാണ് സിംഹത്തെ പിടികൂടിയത്. മയക്കുവെടി വച്ചാണ് സുരക്ഷാ ജീവനക്കാര്‍ സിംഹത്തെ കൂട്ടിലടച്ചത്.

വളരെ തിരക്കുള്ള റോഡിലൂടെ നടന്നു നീങ്ങുന്ന സിംഹത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. സിംഹത്തിന്റെ ഉടമയെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണെന്ന് കുവൈറ്റ് ലൈവ്‌സ്റ്റോക്ക് അതോറിറ്റി അധികൃതര്‍ പറഞ്ഞു.

കുവൈറ്റില്‍ മൂന്ന് വര്‍ഷം വരെ തടവ്ശിക്ഷയും പിഴയും ലഭിക്കാനുള്ള കുറ്റമാണ് നിയമവിരുദ്ധമായി വന്യമൃഗങ്ങളെ വളര്‍ത്തുന്നത്. ഇതിനോടകം സിംഹത്തെ വളര്‍ത്തിയയാളെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

Top