ഡോ.പ്രകാശന്‍ പുതിയേട്ടിക്കും കെ.മധുവിനും മാധ്യമ പുരസ്‌കാരം

കണ്ണൂര്‍ : ലയണ്‍സ് ക്ലബുകളുടെ കൂട്ടായ്മയായ ലയണ്‍സ് ഡിസ്ട്രിക്ട് 308 ഇ-യുടെ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു.പത്രമാധ്യമ വിഭാഗത്തില്‍ മാതൃഭൂമി ന്യൂഡല്‍ഹി ബ്യൂറോ ചീഫ് കറസ്‌പോണ്ടന്റ് ഡോ.പ്രകാശന്‍ പുതിയേട്ടിക്കും മലയാള മനോരമ കണ്ണൂര്‍ ചീഫ് റിപ്പോര്‍ട്ടര്‍ എ.സി.വി.രഞ്ജിത്തിനുമാണ് പുരസ്‌കാരം.ദൃശ്യമാധ്യമ വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് കോഴിക്കോട് റീജണല്‍ എഡിറ്റര്‍ കെ.മധുവും പുരസ്‌കാരത്തിന് അര്‍ഹനായി.

കേരളത്തിന് 65 വയസ്സ് തികഞ്ഞിട്ടും ഔദ്യോഗിക ഭാഷ മലയാളമായില്ലെന്നും ഇതിനായി കേരള നിയമസഭ പാസാക്കി രാഷ്ട്രപതിക്ക് ഒപ്പിടാനയച്ച ബില്‍ വര്‍ഷങ്ങളായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ കെട്ടിക്കിടക്കുകയാണെന്ന വാര്‍ത്തയ്ക്കാണ് പ്രകാശന്‍ പുതിയേട്ടിന് പുരസ്‌കാരം.കേരളത്തിലെ കാര്‍ഷികമേഖലയ്ക്ക് ഉണര്‍വ് നല്‍കിയ വാര്‍ത്തകളാണ് കെ.മധുവിനെ പുരസ്്കാരത്തിനര്‍ഹനാക്കിയത്.

പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.ജൂണ്‍ 12 ന് കണ്ണൂര്‍ ബിനാലെ ഇന്റര്‍നാഷണല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

 

 

Top