Lionel Messi’s landmark goal sets up Barcelona win at Sporting Gijón

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ചരിത്രം രചിച്ച് ലയണല്‍ മെസ്സി. ലീഗിന്റെ ചരിത്രത്തില്‍ മുന്നൂറ് ഗോള്‍ നേടുന്ന ആദ്യതാരമെന്ന ബഹുമതിയാണ് മെസ്സി സ്വന്തമാക്കിയിരിക്കുന്നത്.

സ്‌പോര്‍ട്ടിങ്ങിനെതിരായ മത്സരത്തിലാണ് മെസ്സി തന്റെ മുന്നൂറാം ഗോള്‍ നേടിയത്. 25ാം മിനിറ്റില്‍ മെസ്സി നേടിയ ഗോളിലൂടെ ബാഴ്‌സ മുന്നിലെത്തിയെങ്കിലും നിമിഷങ്ങള്‍ക്കകം തിരിച്ചടിച്ച് സ്‌പോര്‍ട്ടിങ് സമനില പിടിച്ചു.

എന്നാല്‍ 31ാം മിനിറ്റില്‍ മെസ്സി തന്റെ 301ാം ഗോള്‍ കണ്ടെത്തി ബാഴ്‌സയെ വീണ്ടും മുന്നിലെത്തിച്ചു. മെസ്സിയുടെ ഈ ഗോള്‍ ബാഴ്‌സയുടെ ഗോളുകളുടെ എണ്ണം പതിനായിരത്തില്‍ എത്തിച്ചു.

രണ്ടാം പകുതിയില്‍ സുവാരസ് കൂടി സ്‌കോര്‍ ചെയ്തതോടെ മത്സരത്തില്‍ ബാഴ്‌സ 31ന് ജയിച്ചു. ജയത്തോടെ ലീഗില്‍ ഒന്നാമതുള്ള ബാഴ്‌സക്ക് 24 മത്സരങ്ങളില്‍ നിന്ന് 60 പോയന്റായി. 54 പോയന്റോടെ അത്‌ലറ്റിക്കോ മാഡ്രിഡാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള റയലിന് 53 പോയന്റുണ്ട്.

11 വര്‍ഷത്തിനിടെ 335 മത്സരത്തില്‍ നിന്നാണ് മെസ്സി മൂന്നൂറ് ഗോളുകള്‍ എന്ന നേട്ടത്തിലെത്തിയത്. 251 ഗോളുകളുള്ള ടെല്‍മോ സാറയാണ് മെസ്സിക്ക് പിന്നിലുള്ളത്. 246 ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ മൂന്നാംസ്ഥാനത്തുണ്ട്.

Top