ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം നാലാം തവണയും സ്വന്തമാക്കി ലയണല്‍ മെസ്സി

സൂറിച്ച്: യൂറോപ്പിലെ ടോപ്‌സ്‌കോര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്. സ്പാനിഷ് കിങ്‌സ് കപ്പിലെ കിരീടം നേടിയതിന് പിന്നാലെയാണ് ബാഴ്‌സലോണ ആരാധകര്‍ക്ക് ആശ്വാസമായി മറ്റൊരു വാര്‍ത്തകൂടി പുറത്ത് വന്നത്.

നാലാം തവണയാണ് ലയണല്‍ മെസ്സിക്ക് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌ക്കാരം ലഭിക്കുന്നത്. സീസണില്‍ 37 ഗോളുകള്‍ മെസ്സി നേടിയിരുന്നു. സീസണില്‍ തന്നെ 74 പോയിന്റ നേടിയാണ് മെസ്സി പുരസ്‌ക്കാരത്തിന് അര്‍ഹനായിരിക്കുന്നത്. റയല്‍ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റെണോള്‍ഡോയും നാലു തവണ ഗോള്‍ഡന്‍ ബൂട്ട് കരസ്ഥമാക്കിയിട്ടുണ്ട്.

പോര്‍ച്ചുഗീസ് പ്രീമിയര്‍ ലീഗില്‍ 34 ഗോളുകള്‍ നേടി 68 പോയിന്റുകളോടെ സ്‌പോര്‍ട്ടിംഗ് ലിസ്ബണ്‍ താരം ബസ് ദോസ്താണ് ഗോള്‍ഡന്‍ബൂട്ട് പട്ടികയില്‍ രണ്ടാമത് ഇടംപിടിച്ചിരിക്കുന്നത്. ജര്‍മ്മന്‍ ലീഗയിലെ മൂന്നാമതെത്തിയ പിയറി ഔബമേയങ്ങ് പട്ടികയില്‍ മൂന്നാമത്.

ഇതിന് മുന്‍പ് 2009-10, 2011-12, 2012-13, 2013-2017 സീസണുകളിലാണ് മെസ്സി ബാഴ്‌സലോണ ജേഴ്‌സിയില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയത്.

Top