ലെവാന്തക്കെതിരെ മെസ്സിയുടെ ഗോളിൽ ബാഴ്‌സയുടെ ജയം

ബാഴ്‌സലോണ: ലാലിഗയിൽ ലെവാന്തക്കെതിരെ ബാഴ്‌സലോണയ്ക്ക് ജയം. ലെവാന്തയ്ക്കെതിരെ 76-ാം മിനിറ്റില്‍ ലയണല്‍ മെസ്സി നേടിയ എതിരില്ലാത്ത ഒരു ഗോളിനാണു ബാഴ്‌സലോണ ജയിച്ചു കയറിയത്. നേരത്തെ ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനോടു തോറ്റ ബാഴ്‌സയ്ക്കും കോച്ച് റൊണാള്‍ഡ് കോമാനും ഇത് ആശ്വാസ ജയം തന്നെയാണ്. മുന്നേറ്റത്തില്‍ ഗ്രീസ്മാനും ബ്രൈത്ത്‌വെയ്റ്റും നിറം മങ്ങിയ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്നെ ബാഴ്‌സയുടെ രക്ഷകനായി.

കഴിഞ്ഞ 30 വര്‍ഷത്തിനിടെ സ്പാനിഷ് ലീഗില്‍ ബാഴ്‌സയുടെ ഏറ്റവും മോശം തുടക്കമായിരുന്നു ഇത്തവണത്തേത്. ലീഗില്‍ 11 മത്സരങ്ങളില്‍ നിന്ന് 17 പോയന്റുമായി എട്ടാം സ്ഥാനത്താണ് മുന്‍ ചാമ്പ്യന്‍മാര്‍. ഇതുവരെ നാലു മത്സരങ്ങളാണ് ബാഴ്‌സ തോറ്റത്.

Top