ബാഴ്‌സയ്ക്കായി 750 മത്സരങ്ങള്‍ പൂർത്തിയാക്കി ലയണല്‍ മെസ്സി

ഹുയെസ്‌ക: ബാഴ്‌സലോണ ജേഴ്‌സിയില്‍ 750 മത്സരങ്ങള്‍ പൂർത്തിയാക്കി അര്ജന്റീന താരം ലയണല്‍ മെസ്സി. കഴിഞ്ഞ ദിവസം ഹുയെസ്‌കയ്‌ക്കെതിരേ നടന്ന മത്സരത്തിലാണ് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്ക്ക് വേണ്ടിയുള്ള എഴുനൂറ്റിഅമ്പതാമത്തേതും ലാ ലിഗയിലെ അഞ്ഞൂറാമത്തേതും മത്സരം മെസ്സി കളിച്ചത്. ബാഴ്‌സയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങള്‍ കളിച്ച താരം സാവി ഹെര്‍ണാണ്ടസ് മാത്രമാണ്. 767 മത്സരങ്ങള്‍. 505 ലാ ലിഗ മത്സരങ്ങളാണ് സാവി ബാഴ്‌സയ്ക്കായി കളിച്ചത്.

അതേസമയം ഹുയെസ്‌കയ്‌ക്കെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം നേടാനും ബാഴ്‌സ്‌ക്കായി. 27-ാം മിനിറ്റില്‍ മെസ്സിയുടെ പാസില്‍ നിന്ന് ഫ്രാങ്കി ഡിയോങ്ങാണ് ബാഴ്‌സയുടെ വിജയ ഗോള്‍ നേടിയത്. 16 മത്സരങ്ങളില്‍ നിന്ന് 28 പോയന്റുമായി ബാഴ്‌സ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.

Top