ഫ്രഞ്ച് ക്ലബിലേക്കുള്ള മെസ്സിയുടെ കൂടുമാറ്റം; നീക്കം പിഴച്ചോ

പാരീസ്: സ്പാനിഷ് ക്ലബ് എഫ്.സി.ബാഴ്‌സലോണയുമായി 17 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ഫ്രഞ്ച് ക്ലബിലേക്കുമാറിയ മെസ്സിയുടെ ആദ്യ സീസൺ അവസാനിക്കുമ്പോൾ തന്റെ കരിയറിലെ മോശം കാലത്തിലൂടെയാണ് താരം കടന്നുപോകുന്നത്.കളിക്കളത്തിൽ ഗോളടിച്ചും അടിപ്പിച്ചും ആരാധകരെ ആവേശത്തിലാക്കുന്ന മെസ്സിയെ കാണാനായില്ല.

പി.എസ്.ജി.ക്കായി 34 മത്സരങ്ങൾ കളിച്ച താരം 2872 മിനിറ്റാണ് കളിക്കളത്തിൽ ചെലവിട്ടത്.ഇതിൽ 11 ഗോൾ നേടുകയും 14 അസിസ്റ്റുകളും നൽകി.ഫ്രഞ്ച് ലീഗ് വണ്ണിൽ 6 ഗോളുകളും 14 അസിസ്റ്റുകളുമാണ്.ചാമ്പ്യൻസ് ലീഗിൽ 5 ഗോൾ നേടിയെങ്കിലും ഗോൾസഹായമില്ല.ഫ്രഞ്ച് കപ്പിൽ ഗോൾ അസിസ്റ്റുമുണ്ടായില്ല.

2006-2007 സീസൺ മുതൽ മാരകഫോമിലാണ് മെസ്സി കളിച്ചത്.പി.എസ്.ജി.യിൽ പരിക്ക് പറ്റിയതും മറ്റും കളിയെ ബാധിച്ചിരുന്നു.ബാഴ്‌സ മുൻ മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളും ക്ലബിന്റെ സാമ്പത്തിക ബാധ്യതകളുമാണ് ഫ്രഞ്ച് ക്ലബിലേക്ക് മാറാൻ താരത്തെ പ്രേരിപ്പിച്ചത്.

Top