ഫ്‌ലോറിഡയില്‍ 89 കോടിയുടെ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി ലയണല്‍ മെസ്സി

ഫ്‌ലോറിഡ: അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഫ്‌ലോറിഡയില്‍ പുതിയ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി. ഫോര്‍ട്ട് ലൗഡര്‍ഡെയ്ലിലെ ജലാശയത്തിനു മുന്നിലുള്ള ബംഗ്ലാവ് 10.75 ദശലക്ഷം ഡോളറിനാണ് മെസ്സി വാങ്ങിയത്. 10,500 ചതുശ്രയടി വിസ്തീര്‍ണമുള്ള വീട്ടിനുള്ളില്‍ 8 ബെഡ് റൂമും ഇറ്റാലിയന്‍ സ്‌റ്റൈല്‍ കിച്ചനുമാണുള്ളത്. കൂടാതെ വീടിന് അനുബന്ധമായി മൂന്ന് കാര്‍ ഗാരിജുകളും സ്വിമ്മിങ് പൂളുമുണ്ട്.

ഇക്കഴിഞ്ഞ ജൂണിലാണ് പിഎസ്ജിയില്‍നിന്ന് അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് മെസ്സി എത്തിയത്. സെപ്റ്റംബര്‍ 17നാണ് ഇന്റര്‍ മയാമിയുടെ അടുത്ത മേജര്‍ ലീഗ് സോക്കര്‍ (എംഎല്‍എസ്) മത്സരം. മേജര്‍ ലീഗില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന അത്ലാന്റ യുണൈറ്റഡാണ് എതിരാളികള്‍. എംഎല്‍എസില്‍ ഇന്റര്‍ മയാമി 14-ാം സ്ഥാനത്ത് തുടരുകയാണ്. അവശേഷിക്കുന്ന എട്ട് മത്സരങ്ങളില്‍നിന്ന് ആദ്യ ഒന്‍പതില്‍ എത്തിയാല്‍ മാത്രമേ മയാമിക്ക് അടുത്ത റൗണ്ടില്‍ പ്രവേശിക്കാനാവൂ.

Top