മെസ്സിയേക്കാള്‍ മികച്ച താരം ഞാന്‍ തന്നെ: ക്രിസ്റ്റിയാനോ റൊണാള്‍ഡൊ

ബാഴ്സലോണ താരം ലെയണല്‍ മെസിയേക്കാള്‍ മികച്ചതാരം താനാണെന്ന് യുവന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡൊ. യൂറോപ്യന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡൊയുടെ പ്രസ്താവന.

ചാംപ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി ആറ് സീസണുകളില്‍ ടോപ് സ്‌കോററായ താരം താനാണ്. അതുകൊണ്ട് തന്നെ മെസ്സിയേക്കാള്‍ മികച്ച താരം താന്‍ തന്നെയാണെന്നാണ് റൊണാള്‍ഡോയുടെ വാദം.

”മെസിയും ഞാനും മികച്ച താരങ്ങളെന്നതില്‍ സംശയമില്ല. എന്നാല്‍ വ്യത്യസ്ത ടീമുകള്‍ക്കായി ചാംപ്യന്‍സ് ലീഗ് കിരീടം നേടാന്‍ തനിക്ക് മാത്രമേ കഴിഞ്ഞുട്ടുള്ളൂ. ചാംപ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി ആറ് സീസണുകളില്‍ ടോപ് സ്‌കോററായ താരം ഞാനാണ്. അതുകൊണ്ട് തന്നെ മെസിയേക്കാള്‍ മികവ് എനിക്കുണ്ട്.” ക്രിസ്റ്റ്യാനോ പറഞ്ഞു.

തന്നെയും മെസ്സിയേയും പോലെ 10 വര്‍ഷം പരസ്പരം വെല്ലുവിളിച്ച് വളരെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞിട്ടുള്ള കളിക്കാര്‍ അപൂര്‍വ്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top