മെസിയെ തഴഞ്ഞ് ബാഴ്സലോണ; വേണമെങ്കില്‍ കരാര്‍ അവസാനിപ്പിച്ച് മടങ്ങാമെന്ന്…

ബാഴ്സലോണ: ഒന്നര പതിറ്റാണ്ടായി ബാഴ്സലോണയുടെ നട്ടെല്ലായ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ തഴഞ്ഞ് ക്ലബ്. ക്ലബുമായുള്ള കരാര്‍ കാലാവധി തീരുന്നതിന് മുമ്പ്, മെസ്സിക്ക് വേണമെങ്കില്‍ കരാര്‍ അവസാനിപ്പിച്ച് മടങ്ങാമെന്നാണ് ബാഴ്സ പ്രസിഡന്റ് ജോസപ് മരിയ ബര്‍ത്തോമ്യോ പറഞ്ഞത്.

മെസ്സിയുടെ ഭാവിയില്‍ ആശങ്കയില്ലെന്നും മെസ്സിക്ക് വേണമെങ്കില്‍ ഈ സീസണിന്റെ അവസാനത്തോടെ ക്ലബ് വിട്ടുപോകാമെന്നുമാണ് ബാഴ്സ പ്രസിഡന്റ് ജോസപ് മരിയ ബര്‍ത്തോമ്യോ കൂട്ടിച്ചേര്‍ചത്തു. 2021ലാണ് മെസ്സിയും ബാഴ്സലോണയുമായുള്ള പുതിയ കരാര്‍ അവസാനിക്കുന്നത്.

“ലിയോയുടെ കരാര്‍ 2020-21 സീസണ്‍ വരെ നിലനില്‍ക്കുന്നുണ്ട്. പക്ഷേ, അദ്ദേഹത്തിന് വേണമെങ്കില്‍ അവസാന സീസണിന് മുന്‍പ് തന്നെ കരാര്‍ അവസാനിപ്പിച്ച് ക്ലബ് വിട്ടുപോകാം”-ബാഴ്സയുടെ ഔദ്യോഗിക ക്ലബ് ചാനലില്‍ പ്രസിഡന്റ് പറഞ്ഞു.

സാവി, കാര്‍ലോസ് പുയോള്‍, ആന്ദ്രെ ഇനിയേസ്റ്റ എന്നിവരോടും ഇതുതന്നെയായിരുന്നു ക്ലബിന്റെ സമീപനമെന്നും കളിക്കാര്‍ ആ സ്വാതന്ത്ര്യം അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പേശിവേദന കാരണം നിലവില്‍ മെസി വിശ്രമത്തിലിരിക്കെയാണ് പ്രസിഡന്റിന്റെ പ്രതികരണം. ബാഴ്സ്‌യ്ക്കു വേണ്ടി അല്ലാതെ മറ്റൊരു ക്ലബിനു വേണ്ടിയും മെസി ഇതുവരെ ബുട്ടണിഞ്ഞിട്ടില്ല. 2004 മുതല്‍ ബാഴ്സയുടെ സീനിയര്‍ ടീമിലുള്ള മെസ്സി ക്ലബിനുവേണ്ടി 452 കളികളില്‍ നിന്ന് 419 ഗോളുകളാണ് നേടിയത്.

Top