പെലെയുടെ റെക്കോർഡ് മറി കടന്ന് മെസി

രു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിക്കുന്ന ഫുട്ബോളറെന്ന റെക്കോർഡ് ഇനി മെസിയ്ക്ക് സ്വന്തം. ബ്രസീലിയൻ ഇതിഹാസം പെലെയുടെ റെക്കോർഡാണ് ലയണൽ മെസി ഇപ്പോൾ മറി കടന്നിരിക്കുന്നത്. ബാഴ്സലോണക്കായി 644ാം ഗോൾ നേടിയാണ് മെസി ഈ നേട്ടം കൈവരിച്ചത്.

ലാലിഗയിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്സ റയൽ വല്ലഡോലിഡിനെ തോൽപ്പിച്ചത്. ഈ സീസണിൽ താരത്തിൻെറ ആദ്യ അസിസ്റ്റും ഈ മത്സരത്തിൽ കണ്ടു. ബാഴ്സയുടെ ആദ്യ രണ്ട് ഗോളുകളിലും മെസിക്ക് പങ്കുണ്ടായിരുന്നു. 65ാം മിനിറ്റിൽ പിറന്ന ഗോളോടെയാണ് പെലെയുടെ റെക്കോർഡ് മറികടന്നത്.

Top