മെസ്സിക്ക് ഇന്ന് 31-ാം പിറന്നാള്‍; മടങ്ങിവരവ് സ്വപ്‌നം കണ്ട് ആരാധകര്‍

messi

മോസ്‌കോ: ലോകകപ്പ് മത്സരങ്ങളില്‍ പരാജയത്തിന്റെ വക്കിലായ സൂപ്പര്‍താരം മെസിക്ക് ഇന്ന് 31-ാം പിറന്നാള്‍. ഈ വേളയിലും ആരാധകര്‍ സ്വപ്നം കാണുന്നത് മെസ്സിയുടെ തിരിച്ചുവരവാണ്. പത്തു വര്‍ഷത്തില്‍ അധികമായി അന്താരാഷ്ട്ര ഫുട്ബോളില്‍ ബൂട്ടണിയുന്ന മെസി ഇക്കുറി ലോക കിരീടം നേടണമെന്നാണ് ആരാധകരുടെ ആഗ്രഹം. പുറത്താക്കലിന്റെ പടിവാതിക്കല്‍ നില്‍ക്കുന്ന അര്‍ജന്റീനയുടെ മടങ്ങിവരവ് സ്വപ്നങ്ങളും മെസിയെ ചുറ്റിപറ്റിയാണ്.

ഗ്രൂപ്പില്‍ ഒരു പോയിന്റുമായി നാലാം സ്ഥാനത്താണ് മെസ്സിപ്പട. ആറു പോയിന്റുമായി ക്രോയേഷ്യയാണ് ഗ്രൂപ്പില്‍ ഒന്നാമത്. അടുത്ത എതിരാളികളായ നൈജീരിയ മൂന്ന് പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ്.

കഴിഞ്ഞ ലോകകപ്പില്‍ ജന്മദിനത്തിന്റെ തൊട്ടടുത്ത ദിവസം രണ്ടു ഗോള്‍ നേടി നൈജീരിയക്കെതിരെ വിജയക്കൊടി പാറിച്ച മെസിയുടെ കാലുകള്‍ ഇത്തവണയും അത്ഭുതത്തിന് കാരണമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Top