ലയണ്‍ കിങ് ;മുഫാസയായി ഷാരൂഖും, സിംബയായി ആര്യനും

വാള്‍ട് ഡിസ്‌നി ഒരുക്കുന്ന ലയണ്‍ കിങ് ജൂലൈ 19ന് പ്രദര്‍ശനത്തിനെത്തും . ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ സിംബയ്ക്കും മുഫാസയ്ക്കും ശബ്ദം നല്‍കുക സൂപ്പര്‍താരം ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ മകന്‍ ആര്യന്‍ ഖാനുമാണ്. ഷാരൂഖ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

സിംബയായി ആര്യനെത്തുമ്പോള്‍ അച്ഛന്‍ മുഫാസയായി ഷാരൂഖ് എത്തും. ഇരുവരും പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിനിമയ്ക്കായി ഒന്നിക്കുന്നത്. ഇന്‍ക്രെഡിബിള്‍സ് എന്ന ഹോളിവുഡ് ചിത്രത്തിനു വേണ്ടിയാണ് ഇതിന് മുമ്പ് ഇരുവരും ശബ്ദം നല്‍കിയത്.

2016ല്‍ പുറത്തിറങ്ങിയ ജംഗിള്‍ ബുക്കിന്റെ വിജയത്തിനുശേഷം സംവിധായകന്‍ ജോണ്‍ ഫവ്രോ ഒരുക്കുന്ന ലയണ്‍ കിങ്, ഡിസ്‌നിയുടെ പ്രോസ്‌തെറ്റിക് കംപ്യൂട്ടര്‍ ആനിമേറ്റഡ് റീമേക്ക് ആണ്.


ഹോളിവുഡില്‍ ജയിംസ് ഏള്‍ ജോണ്‍സ് മുഫാസയ്ക്കു ശബ്ദം കൊടുക്കുമ്പോള്‍ ഡൊണാള്‍ഡ് ഗ്ലോവര്‍ സിംബയായി എത്തും.

Top