ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണ് സിദ്ധരാമയ്യയെന്ന് അമിത് ഷാ

amith-sha

ബെംഗളൂരു: കര്‍ണാടകത്തില്‍ ലിംഗായത്ത് സമുദായത്തിന് പ്രത്യേക മത പദവി നല്‍കാനുള്ള തീരുമാനം ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തന്ത്രമാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പി നേതാവ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുന്നത് തടയുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു.

ഹിന്ദു, മുസ്ലീം, സിഖ്, ക്രിസ്ത്യന്‍ വിഭാഗക്കാരെ ഒന്നിപ്പിക്കുന്നതിനെക്കുറിച്ചാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ സംസാരിക്കുന്നതെന്നും, എന്നാല്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാന്‍ ശ്രമിക്കുന്നുകയാണെന്നും, ഇത്തരം ആഭ്യന്തര സംഘര്‍ഷം കോണ്‍ഗ്രസ്സില്‍ അല്ലാതെ മറ്റൊരു പാര്‍ട്ടിയിലും ഇല്ലെന്നും അമിത് ഷാ പറഞ്ഞു.

കര്‍ണാടകത്തിലെ വോട്ടെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ആരോപണവുമായി അമിത് ഷാ രംഗത്തെത്തിയത്.

Top