അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു

electricity

മുവാറ്റുപുഴ: ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു.

കോതമംഗലം കറുകടം സ്വദേശിയായ എല്‍ദോസ് (35) ആണ് മരിച്ചത്.

മൂവാറ്റുപുഴ സെക്ഷനിലെ ഉദ്യോഗസ്ഥനാണ് എല്‍ദോസ്.

കച്ചേരിത്താഴത്ത് മുനിസിപ്പല്‍ ഓഫീസിനു മുന്നിലുള്ള പോസ്റ്റില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

ഫയര്‍ഫോഴ്‌സ് എത്തിയാണ് വൈദ്യുതി തൂണില്‍ നിന്നും എല്‍ദോസിന്റെ മൃതദേഹം താഴെയിറക്കിയത്.

Top