യുഎസുമായി പരിമിതമായ വ്യാപാരക്കരാർ: ഇന്ത്യ ഉപേക്ഷിച്ചു

ന്യൂഡൽഹി: യുഎസുമായി പരിമിതമായ വ്യാപാരക്കരാർ ഒപ്പുവയ്ക്കാനുള്ള ശ്രമം ഇന്ത്യ ഉപേക്ഷിച്ചു. വിശാല ധാരണയ്ക്കാണു ശ്രമമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കി. ഡോണൾഡ് ട്രംപ് സ്ഥാനമൊഴിയുംമുൻപ് വ്യാപാരക്കരാർ സാധ്യമാക്കാൻ ഇന്ത്യ ശ്രമിച്ചിരുന്നു. ആദ്യം പരിമിത കരാർ അതിനുശേഷം വിശാല കരാർ എന്ന രീതിയിലാണ് കാര്യങ്ങൾ നീക്കിയത്.

നികുതിരഹിത ഇറക്കുമതി അനുവദിച്ച് വ്യാപാരമേഖലയിൽ ഇന്ത്യയ്ക്കു നൽകിയിരുന്ന പരിഗണന  യുഎസ് 2019ൽ പിൻവലിച്ചിരുന്നു. അതും മാറ്റമില്ലാതെ തുടരുകയാണ്.കൃഷി നിയമങ്ങൾക്കെതിരെയുള്ള സമരം കേന്ദ്ര സർക്കാർ കൈകാര്യം ചെയ്ത രീതിയെ വിമർശിച്ചപ്പോഴും നിയമങ്ങളെ സ്വാഗതം െചയ്യുന്ന നിലപാടാണ് യുഎസ് വ്യക്തമാക്കിയത്.

ഇ–കൊമേഴ്സ് മേഖലകളിൽ യുഎസ് ആവശ്യപ്പെടുന്ന ഉദാരസമീപനം അംഗീകരിക്കാനാകില്ലെന്ന സൂചനയാണ് ഇപ്പോഴും വാണിജ്യ മന്ത്രി നൽകുന്നത്.

Top