പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ലില്ലി ; ട്രെയ്‌ലര്‍ കാണാം

lilly

വാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ലില്ലി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കി. ആസിഫ് അലി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. പെണ്ണിന് നേരെ നടക്കുന്ന കടന്ന് കയറ്റത്തിന്റെയും അതില്‍നിന്നുളള അവളുടെ അതിജീവനത്തിന്റെയും കഥയാണ് ചിത്രത്തില്‍ പറയുന്നത്.

സംയുക്താ മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, ആര്യന്‍ മേനോന്‍, സജിന്‍ ചെറുകയില്‍,കെവിന്‍ ജോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top